ഒരു മാമ്പഴത്തിന് 2000 രൂപ | KNews



ഒരു മാമ്പഴത്തിന് 2000 രൂപയോ? സത്യമാണ്, മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിലെ ശിവരാജ് സിങ് ജാദവ് എന്ന കർഷകന്റെ തോട്ടത്തിലാണ് മോഹവില ലഭിക്കുന്ന ‘നൂർജഹാൻ’ മാമ്പഴങ്ങൾ വിളഞ്ഞത്.

മൂന്നുമാവുകളിൽ ഇത്തവണ 250 മാങ്ങകളുണ്ട്. ഒന്നിന് 1000മുതൽ 2000വരെ രൂപ ലഭിക്കും. ഒരു മാമ്പഴത്തിന്റെ തൂക്കം നാലുകിലോയിലധികമാണ്. നീളം ഏകദേശം ഒരടിയും. മാങ്ങയണ്ടിക്ക് 150-200 ഗ്രാം വരെ തൂക്കമുണ്ടാകും.



അഫ്ഗാനിസ്താനിലാണ് നൂർജഹാൻ മാങ്ങ പിറന്നത്. കഴിഞ്ഞവർഷം മാങ്ങയുടെ തൂക്കം ശരാശരി 3.80 കിലോയായിരുന്നു. അന്ന് ഒരെണ്ണം 500-1500 രൂപയ്ക്കാണ് വിറ്റത്. മാമ്പഴപ്രിയർ മുൻകൂട്ടി ബുക്കുചെയ്യാറുണ്ട്. ജൂൺ 15-നകം മാങ്ങ വിൽപ്പനയ്ക്ക് പാകമാകും. 

Tags

Below Post Ad