പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം (ആണ്‍), തൃത്താല-പറക്കുളം (പെണ്‍) ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
താത്പര്യമുള്ളവര്‍ മെയ് 25, 26 തിയതികളില്‍ കുഴല്‍മന്ദം ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിയതി, സമയം എന്നിവ എസ്.എം.എസ് ആയി രജിസ്റ്റേര്‍ഡ് മൊബൈല്‍ഫോണ്‍ നമ്പരില്‍ ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ scdpkd.blogspot.com ല്‍ ലഭിക്കും. ഫോണ്‍ - 04912505005