പാലക്കാട് ജില്ലാ യൂത്ത് ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റിൽ നെന്മാറ ചമ്പ്യൻമ്മാർ


തൃത്താല പഞ്ചായത്ത് ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിൽ വെച്ച് നടന്ന പാലക്കാട് ജില്ലാ യൂത്ത് ബാസ്ക്കറ്റ് ബോൾ ടൂർണ്ണ മെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീവിദ്യാലയ കൊല്ലംങ്കോടിനെ പരാചയപ്പെടുത്തി BBC നെൻമ്മാറയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഫോർട്ട് സ്റ്റാർ പാലക്കാടിനെ തോൽപിച്ച് GGHSS നെൻമ്മാറയും ചാമ്പ്യൻമ്മാരായി.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 9 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ KP. ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. സമാപന ചടങ്ങിൽ ഹബീബ് കോട്ടയിൽ അധ്യക്ഷത വഹിക്കുകയും പാലക്കാട് ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ പി.സി. കുഞ്ഞാമു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

ജില്ലാതലത്തിലുള്ള ഒരു ടൂർണ്ണമെന്റിന് തൃത്താലയിൽ നേതൃത്ത്വം നൽകിയ വി.രാജ ഗോപാലിനെ ചടങ്ങിൽ ആദരിച്ചു. നിളാ ബാസ്ക്കറ്റ് ബോൾ ക്ലബ്ബ് ഭാരവാഹികളായ എം. മണികണ്ഠൻ, വി.രാജൻ, നൗഫാൻ ഇ.ഗോപി, പ്രണവ് , ഫഹദ്, PV ബീരാവുണ്ണി, എ.കെ.ഷംസുദ്ദീൻ, എം. താഹിർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Below Post Ad