വുഷു ആയോധന കലയിൽ സ്വർണ്ണ മെഡൽ നേടി ചാലിശ്ശേരിയുടെ അഭിമാനമായി ഷാജി.കേരള ഒളിമ്പിക് ഗെയിംസിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മെയ് ഒമ്പത് പത്ത് തീയ്യതികളിലായി നടന്ന മത്സരത്തിലാണ് ഷാജി ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്.
മുൻപ് ദേശീയ റൂറൽ ഗെയിംസിൽ ബോക്സിങ് വിഭാഗത്തിൽ വെങ്കലും നേടിയിട്ടുണ്ട് ഈ മിടുക്കൻ.എടപ്പാൾ സ്വദേശി സുവേഷ് മാസ്റ്ററുടെ കീഴിലാണ് ഷാജി പരിശീലനം സിദ്ധിച്ചത്.
ചാലിശ്ശേരി പതിനൊന്നാം വാർഡിൽ മട്ടിച്ചോട് ചെറുവത്തൂർ കുഞ്ഞുമോൻ (മാടമ്പി)-തങ്ക ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് ഷാജി. എടപ്പാൾ എസ്.എഫ്.സി.ക്ലബ്ബിലാണ് ഷാജി പഠനം നടത്തുന്നത്.
പട്ടാമ്പി,ചാലിശ്ശേരി കേന്ദ്രങ്ങളാക്കി സ്വന്തമായി വുഷു ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ഷാജി.