കുറ്റിപ്പുറം:കുറ്റിപ്പുറത്ത് അഞ്ച് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ.
എടയൂർ അത്തിപ്പറ്റ സ്വദേശികളായ അമ്പലാടത്ത് ഹൗസിൽ അഫ്സൽ (23), പാറക്കൽ ഹൗസിൽ ആസിഫ് (30), തിരുവേഗപ്പുറ ചെമ്പ്ര കിരാങ്ങാട്ടിൽ മുഹമ്മദ് ഷിബ്ലി (22) എന്നിവരാണ് പിടിയിലായത്.
കുറ്റിപ്പുറം പള്ളിപ്പടി ഭാഗത്ത് നിന്ന് ഇന്നലെ രാത്രി പത്ത് മണിക്കാണ് ഇവർ പിടിയിലായത്. എസ്.ഐ ജിഷിൽ, സി.പി.ഒമാരായ അനുപ് വിജേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്
വളാഞ്ചേരിയിൽ കുറ്റിപ്പുറത്തേക്ക് മയക്കുമരുന്ന് വിൽപ്പനക്കായി എത്തിയതാണെന്ന് പിടിയിലായവർ പറഞ്ഞു