സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് അരുൺ ലാലിനെ നാഗലശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു.
ചവിട്ട് എന്ന സിനിമയിലൂടെ മികച്ച കോറിയോഗ്രാഫിക്കുള്ള അവാർഡ് കരസ്തമാക്കിയ അരുൺ ലാലിനെ തൃത്താല മുൻ എം.എൽ.എ. വി.ടി. ബൽറാം ആദരിച്ചു. നാഗലശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷൻ KPM ഷരീഫിൻ്റെ അധ്യക്ഷതയിൽ കലവറയിൽ വച്ചു നടന്ന ചടങ്ങിൽ പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ മുഖ്യാതിഥിയായി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി സുധീർ പെരിങ്ങോട്, നീലകണ്ഠൻ നമ്പീശൻ, മോഹൻദാസ് കറ്റശ്ശേരി, മുഹമ്മദാലി തുടങ്ങിയ നേതാക്കൾ ആശംസ അർപ്പിച്ചു സംസാരിച്ചു.
കലവറയിൽ നടക്കുന്ന കുട്ടികളുടെ നാടക ക്യാമ്പിൽ പങ്കെടുക്കുന്ന ഏവർക്കും മധുരം നൽകിയാണ് പരിപാടി അവസാനിപ്പിച്ചത്.