മദ്യക്കുപ്പികളുമായി വന്ന വാഹനം ഡ്രൈവറുടെ നിയന്ത്രണം വിട്ട് ദേശീയപാതയിൽ മറിഞ്ഞു. തൃശൂര്‍ മണലൂരിലെ ഗോഡൗണ്‍ നിന്ന് മദ്യവുമായി പോയ ലോറിയാണ് മധുരയിലെ വിരഗനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. 10 ലക്ഷം രൂപയുടെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.
ലോറി മറിഞ്ഞതോടെ മദ്യക്കുപ്പി നിറച്ച കാർഡ് ബോർഡ് പെട്ടി റോഡിൽ ചിതറിവീണു. പിന്നാലെ അതുവഴി എത്തിയവര്‍ മദ്യക്കുപ്പികൾ കൈക്കലാക്കാന്‍ തിക്കും തിരക്കുമായി.
ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. പൊട്ടാത്ത മദ്യക്കുപ്പികളുമായി യാത്രക്കാർ പോകുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.