പൊന്നാനി: ചന്തപ്പടിയിൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് മെയ് 21 ശനിയാഴ്ച കാലത്ത് 6 മണി മുതൽ വൈകീട്ട് ആറുമണി വരെ പൊന്നാനി മുനിസിപ്പൽ സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പണിമുടക്കും. കാലത്ത് 10 മണിക്ക് ചന്തപ്പടിയിൽ നിന്നും പ്രതിഷേധപ്രകടനം നടത്തുമെന്നും സംയുക്ത ഓട്ടോറിക്ഷ കോഡിനേഷൻ പൊന്നാനി കമ്മിറ്റി അറിയിച്ചു
പൊന്നാനി കടവനാട് സ്വദേശിയും ചന്തപ്പടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറുമായ കവളങ്ങാട്ട് നരേഷിനാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റു
തലക്കും കൈക്കും പരിക്കേറ്റ നരേഷിനെ എടപ്പാൾ ആശുപത്രിയിലും, ബഷീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി നരേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല.ആക്രമണത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ ഇന്ന് ഓട്ടോ പണിമുടക്ക് പ്രഖ്യാപിച്ചു.