കരിപ്പൂരിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണം പൊലീസ് പിടികൂടി.
പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്
ശരീരത്തിന്റെ രഹസ്യഭാഗത്ത് ക്യാപ്‌സൂളുകളാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മെഡിക്കൽ എക്‌സറേയിലാണ് ഇത് കണ്ടെത്തിയത്.
ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂർ സ്വദേശി മൻസൂറിനേയും, ഒരു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.