എടപ്പാളിന്റെ ഉദയനും വിശ്വനും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി | KNews

 

എടപ്പാൾ: പാക്കനാർ കേരളം പുരസ്കാരം നേടിയ സാന്റ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാളും നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരം നേടിയ ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥും പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി.

ചാലക്കുടിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് പുരസ്കാരം ഇരുവരും ഏറ്റുവാങ്ങിയത്. ചടങ്ങിൽ സംസ്ഥാനത്തെ നിരവധി പ്രമുഖരെ ആദരിച്ചു. 

ഒരേ നാട്ടുകാരും സുഹൃത്തുക്കളുമായ എടപ്പാളിലെ താരങ്ങൾക്ക് ഒരേ വേദിയിൽ ലഭിച്ച പുരസ്കാരം നാടിന് ഇരട്ടിമധുരമാണ് സമ്മാനിച്ചത്.

Tags

Below Post Ad