ആത്മഹത്യാ ശ്രമം ഫേസ്‌ബുക്കിൽ ലൈവിട്ടു. പോലീസ് കുതിച്ചെത്തി യുവാവിനെ രക്ഷപ്പെടുത്തി


 കൈ മുറിച്ചുള്ള ആത്മഹത്യാശ്രമം ഫെയ്സ്ബുക്കിൽ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പാലാ കിഴതടിയൂർ സ്വദേശി മുപ്പതുകാരനെയാണ് പൊലസ് ആശുപത്രിയിലാക്കിയത്. 

ഇന്നലെ വൈകിട്ടാണു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് ആത്മഹത്യാശ്രമം ഫെയ്സ്ബുക്കിലിട്ടത്.‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ വന്നത്.

ഇതു ശ്രദ്ധയിൽപെട്ട ഒരാൾ പൊലീസിൽ വിവരമറിയിച്ചു. അരമണിക്കൂറിനുള്ളിൽ എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

 അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപേ പൊലീസ് യുവാവിനെ അനുനയിപ്പിച്ച്  വീടിന്റെ വാതിൽ തുറപ്പിച്ചു. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. പരുക്കു ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

Below Post Ad