മാറഞ്ചേരിയിൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു| KNews


പുത്തൻപള്ളി മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി കണ്ണാത്ത് മുസ്തഫയുടെ മകൻ മുഹമ്മദ് ഷെഫിൽ(17) ആണ് മരിച്ചത്.

സുഹൃത്തുകളുടെ കൂടെ മാറഞ്ചേരി പെരിച്ചകത്ത് പറയങ്കുളത്തിൽ കുളിക്കുന്നതിനിടെ ഷെഫിലിനെ കാണാതാകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിയെ കണ്ടെടുത്തത്. 

കുളത്തിൽ നിന്നും കരയ്ക്കെത്തിച്ച ഷെഫിലിനെ ഉടൻ തന്നെ പുത്തൻപള്ളി കെഎംഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags

Below Post Ad