പട്ടാമ്പിയിൽ കാർ ബേക്കറിയിലേക്കു ഇടിച്ചു കയറി അപകടം | KNews


പട്ടാമ്പി ശങ്കരമംഗലത്ത് നിയന്ത്രണംവിട്ട കാർ ബേക്കറിയിലേക്കു ഇടിച്ചു കയറി അപകടം. കോഴിക്കോട് നിന്നും പട്ടാമ്പിയിലേക്കു വരുന്ന പട്ടാമ്പി സ്വദേശിയുടെ കാർ നിയന്ത്രണം വിട്ടു ബേക്കറിയിലേക്കു ഇടിച്ചു കയറിയാണ്  അപകടം.

നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിൽ തട്ടിയാണ് ബേക്കറിയിൽ ഇടിച്ചു നിന്നത്.കാറിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 4 പേരും,കുട്ടികളും ഉണ്ടായിരുന്നു. ആർക്കും പരിക്കുകൾ ഇല്ല. 

ബേക്കറിയുടെ മുൻവശത്തിനു കേടുപാടുകൾ സംഭവിച്ചു.കാറിന്റെ മുൻവശം പൂർണമായും തകർന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Below Post Ad