പൊന്നാനി: അഞ്ഞൂറിലധികം മയ്യത്ത് പരിപാലനത്തിന് നേതൃത്വം നൽകിയ പൊന്നാനി ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കളത്തിൽ സുലൈഖ (62 ) എന്നവരുടെ മരണം വിശുദ്ധ ഖുർആൻ പാരായണത്തിനിടെ.
ബുധനാഴ്ച മഗ് രിബ് നിസ്കാര ശേഷം ഖുർആൻ ഓതിക്കൊണ്ടിരിക്കെ ഖുർആനിലേക്ക് മുഖം ചേർന്ന നിലയിൽ തളർന്ന് വീണ് മരണപ്പെടുകയായിരുന്നു.
വനിതകളുടെ മയ്യത്തുകൾ കുളിപ്പിക്കാൻ കൃത്യമായ ഫിഖ്ഹ് നിയമങ്ങൾ അറിയുന്ന ആരും മുന്നോട്ടു വരാനില്ലാത്ത സാഹചര്യത്തിലാണ് സുലൈഖ ഈ സേവനത്തിനിറങ്ങിയത്..
കൊവിഡ് കാലത്ത് മയ്യത്ത് കുളിപ്പിക്കാൻ പലരും മടി കാണിക്കുമ്പോഴും പ്രായവും അവശതയും മറന്ന് അവിടെയെല്ലാം ഓടിയെത്തി മയ്യത്ത് പരിപാലനത്തിന് അവർ നേതൃത്വം നൽകിയിരുന്നു