ഡൽഹി: രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ് കേസുകൾ. ജൂൺ മാസത്തിൽ ആദ്യ നാല് ദിവസത്തിൽ തന്നെ മഹാരാഷ്ട്രയിൽ മാത്രം മുൻ മാസത്തേക്കാൾ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂൺ മാസത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ മുംബൈ നഗരത്തിൽ 3,095 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മാർച്ചിലെ മൊത്തം കേസുകളുടെ ഇരട്ടിയാണ്. 1,519 രോഗികളാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ കേസുകളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈയിലാണ്. ജൂൺ മാസത്തിൽ 4,618 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
രാജ്യതലസ്ഥാനമായ ഡൽഹിയിലും കേസുകൾ വർദ്ധിക്കുകയാണ്. അടുത്ത നാലോ അഞ്ചോ ആഴ്ചകളിൽ കേസുകളുടെ എണ്ണം ഉയർന്നേക്കാം, പക്ഷേ, പിന്നീട് സ്ഥിരത കൈവരിക്കുകയും വീണ്ടും കുറയാൻ തുടങ്ങുകയും ചെയ്യാമമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഇരട്ടിയോളം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.