ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞും കുറ്റിപ്പുറത്തുവെച്ച് വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായ പരാതിയില്‍ യുവാവ് അറസ്റ്റില്‍.
കോട്ടയ്ക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ ഇരുപത്തേഴുകാരിയാണ് പോലീസില്‍ പരാതി നല്‍കിയത്.
കുറ്റിപ്പുറത്തുവെച്ച് സക്കരിയ നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. വയനാട്ടിലുള്ള മേക്കപ്മാന്റെ വീട്ടില്‍വെച്ചും പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും കോഴിക്കോട്ടുവെച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയ്ക്കല്‍ പോലീസ് ഈ മാസം ഒന്നിന് കേസെടുത്തിരുന്നു.