ആനക്കര: ചേക്കോട് യൂണിറ്റ് എസ് വൈ എസ് നിർമിക്കുന്ന അഞ്ച് ദാറുൽ ഖൈർ വീടുകളിൽ അഞ്ചാമത്തെ വീടിന്റെ കട്ടില വെപ്പ് കർമ്മം നാളെ സ്നേഹപുരത്ത് നടക്കും. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുംമുൻ എം എൽ എ വി. ടി. ബൽറാം, കപ്പൂർ, ആനക്കര, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കളത്തിൽ ശറഫുദ്ദീൻ, കെ. മുഹമ്മദ്, പി. ബാലൻ എന്നിവർ പങ്കെടുക്കും.
കപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് അഞ്ച് വീടുകളും നിർമ്മിക്കുന്നത്. പൊതു ജന പങ്കാളിത്തത്തോടെ പണിയുന്ന വീടുകളുടെ നിർമാണം പ്രാദേശിക ഭവന നിർമ്മാണ കമ്മിറ്റിക്ക് കീഴിലാണ് നടന്ന് വരുന്നത്. വീടുകൾക്കാവശ്യമായ ധനസമാഹരണത്തിന് പേപ്പർ ചലഞ്ച്,സ്ക്രാപ്പ് ചലഞ്ച് ഉൾപ്പെടെ വൈവിധ്യ വഴികൾ സ്വീകരിക്കുന്നു.
എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, ജില്ലാ ഉപാധ്യക്ഷൻ റശീദ് അശ്റഫി ഒറ്റപ്പാലം, എസ് എം എ ജില്ലാ ഫിനാൻസ് സെക്രട്ടറി കെ പി കുഞ്ഞാപ്പ ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറി അശ്റഫ് അഹ്സനി ആനക്കര, സോൺ സെക്രട്ടറി കബീർ അഹ്സനി കെ. കെ. പാലം, കേരള മുസ്ലീം ജമാഅത്ത് സോൺ സെക്രട്ടറി റശീദ് ബാഖവി കൂടല്ലൂർ, എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി ശറഫുദ്ദീൻ ബുഖാരി,അലി കുമരനല്ലൂർ, ശശി പച്ചാട്ടിരി, യു.കെ. അലി, പി പി കബീർ, മൊയതീൻ കുട്ടി പറക്കുളം, മോഹനൻ ആനക്കര, രവി മൂന്ന്കുടിയിൽ, രാജീവ് ആനക്കര, മുഹമ്മദ് പുല്ലാര സംബന്ധിക്കും.
റിലീഫ് സെൽ ചെയർമാൻ ശരീഫ് മുസ്ലിയാർ അധ്യക്ഷത വഹിക്കും. നിർമ്മാണ കമ്മിറ്റി കൺവീനർ മുത്തു പറക്കുളം സ്വാഗതവും എ കെ ജബ്ബാർ നന്ദിയും പറയും