ആനക്കര പഞ്ചായത്തിൽ സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു | KNews

 


ആനക്കര പഞ്ചായത്തിൽ പുറമതിൽശേരി, ആനക്കര ഹൈസ്ക്കൂൾ, പന്നിയൂർ അമ്പലം റോഡ്,കൂടല്ലൂർ ജാറം റോഡ് തുടങ്ങിയ  പ്രദേശങ്ങളിൽ  സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു 

ആനക്കര ഗ്രാമപഞ്ചായത്ത് 2021 - 22 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന LED സോളാർ മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉത്ഘാടനം കുമ്പിടിയിൽ  പ്രസിഡൻ്റ് കെ മുഹമ്മദ്  നിർവഹിച്ചു.


ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു . കെ പി മുഹമ്മദ് സ്വാഗതവും , മെമ്പർമാരായ ടി സാലിഹ്  , ഗിരിജ മോഹനൻ   തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Tags

Below Post Ad