ഗ്രൂപ്പ് വോയിസ് കോൾ സംവിധാനത്തിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു 32 പേരെ ഗ്രൂപ്പ് വോയിസ് കോളിൽ ചേർക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. കൂടെ പുതിയ ഗ്രൂപ്പ് കോളിങ് യൂസർ ഇന്റർഫേസും എത്തിയിരുന്നു.
ഗ്രൂപ്പ് കോളിനിടയിൽ ശബ്ദ കോലാഹലമുണ്ടാക്കുന്ന വ്യക്തിയെ നിശബ്ദമാക്കാനുള്ള സ്വാതന്ത്ര്യം അഡ്മിൻമാർക്ക് മാത്രമായിരിക്കില്ല. ആ യൂസറെ ആർക്കും പിടിച്ച് മ്യൂട്ട് ചെയ്യാം. എന്നാൽ, ആ വ്യക്തിക്ക് അതിന്റെ സന്ദേശം ലഭിക്കുമെന്ന് മാത്രം. അയാൾക്ക് സ്വയം അൺമ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ടായിരിക്കും.
മറ്റുള്ളവരെ അറിയിക്കാതെ ഗ്രൂപ്പ് കോളിനിടയിൽ ഒരു പ്രത്യേക യൂസർക്ക് സന്ദേശം അയയ്‌ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന വ്യക്തിഗത സന്ദേശമയയ്‌ക്കൽ സവിശേഷയും ഏറെ ഉപകാരപ്പെടുമെന്ന് തീർച്ച. എത്രയും പെട്ടന്ന് തന്നെ ഈ സവിശേഷതകൾ എല്ലാവർക്കും ലഭിച്ച് തുടങ്ങും.