ഡൽഹി ദേശിയ വനിതാ ഫുട്ബോൾ ടീമിന്റെ അണ്ടർ 17 ടീമിലേക്ക് യോഗ്യത നേടി പട്ടാമ്പി സ്വദേശിനി മിൻഹാ മുത്തലിഫ് .ടീമിലുള്ള ഏക മലയാളി സാനിധ്യം കൂടിയാണ് മിൻഹാ മുത്തലിഫ് .ടീമിലെ പ്രധാന ഗോൾ കീപ്പറായിട്ടാണ് സെലക്റ്റായിട്ടുള്ളത്
നൂറ്റമ്പതോളം പേർ പങ്കെടുത്ത സെലക്ഷൻ ക്യാമ്പിൽ നിന്നാണ് മിൻഹയുൾപ്പെടെ 20 പേരടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്തത്. ഇപ്പോൾ അസമിൽ നടക്കുന്ന ദേശീയ ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ട് മത്സരങ്ങളിൽ മിൻഹ ടീമിന്റെ ഒന്നാംഗോളിയായി ഡൽഹിയുടെ ഗോൾവല കാത്തു.
പഴയ സന്തോഷ് ട്രോഫി താരവും നാട്ടിലെ നിരവധി പ്രമുഖ സെവൻസ് ഫുട്ബോൾ ടീമുകൾക്ക് വേണ്ടി പന്ത് തട്ടിയിട്ടുള്ള മുൻ ഡൽഹി പോലീസ് താരവും നിലവിൽ ഡൽഹി സിഗ്‌നേച്ചർ എഫ് സി ടീമിന്റെ ഹെഡ് കോച്ചുകൂടിയായ പട്ടാമ്പി കോഴിക്കോട്ടിരി സ്വദേശി അബ്ദുൽ മുത്തലിഫിന്റെ രണ്ടാമത്തെ മകളാണ് മിൻഹ.ഡൽഹി കാനിങ് റോഡ് കേരള സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്.