ബി ജെ പി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സംഘപരിവാർ നേതാവ് അപകടത്തിൽപെട്ടതിന് പിന്നിലെ വസ്തുതകൾ അജ്ഞാതമാണ്.
വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ശങ്കുവിനെ ഇടിച്ചു തെറിപ്പിച്ചു രക്തം വാർന്ന് ബോധരഹിതനായി കിടന്ന ശങ്കുവിനെ ആദ്യം കണ്ടത് വഴിയാത്രക്കാരനാണ് അതീവ ഗുരുതരാവസ്ഥയിലുള്ള ശങ്കുവെന കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത് സന്ദീപ് വാര്യർ ആയിരുന്നു
ജീവന് അപകടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം.ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്ക് നേരെ ഉയർന്ന ആരോപണങ്ങളിൽ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് വാരിയർ ചുമതലപ്പെടുത്തിയിരുന്നത്.
നിരവധി രാഷ്ട്രീയ ശത്രുക്കൾ ഉള്ള ശങ്കുവിന്റെ അപകടത്തിൽ ദുരുഹൂതകൾ ഉയർത്തുന്നു. ചമ്രവട്ടം പാലത്തിനടുത്തുള്ള പെരുനല്ലൂരിൽ വെച്ച് രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം
കഴഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.