കുന്നംകുളം: പോർക്കുളം സെൻ്ററിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പോർക്കുളം തെക്കേത്തിൽ ദിലീപിൻ്റെ മകൻ നന്ദൻ (18) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ പോർക്കുളത്ത് വച്ചായിരുന്നു അപകടം.
നന്ദൻ സഞ്ചരിച്ചിരുന്ന ബൈക്ക് സെൻ്ററിനടുത്ത് വച്ച് സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നന്ദനെ ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
പഴഞ്ഞി ജറുസലേമിലെ വർക്ക്ഷോപ്പിലെ ജീവനക്കാരനാണ് നന്ദൻ.. പോർക്കുളത്തെ വീട്ടിലെത്തി തിരിച്ചു പഴഞ്ഞിയിലേക്ക് തന്നെ പോകുമ്പോഴായിരുന്നു അപകടം. അമ്മയും സഹോദരനും ഉണ്ട്. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രി മോർച്ചറിയിൽ. അമ്മ സുധ സഹോദരൻ ജഗൻ.