കോങ്ങാട് സ്വദേശി അയൂബിനെയാണ് വിവിധ വകുപ്കളിലായി 46 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 23 വർഷം കഠിന തടവ് മതിയെന്ന് കോടതി വ്യക്തമാക്കി. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിലേക്ക് അതിക്രമിച്ചു കയറി അഞ്ചര വയസുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോയി വീടിനടുത്തുള്ള പറമ്പിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് കേസ്.
പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിയായി. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ടര വർഷം അധിക ശിക്ഷ കൂടി അനുഭവിക്കണം.
ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയോട് കുട്ടിക്ക് ധനഹായം നൽകാനും ഉത്തരവിലുണ്ട്. കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകൾ ഹാജരാക്കി.
എസ്.ഐ സത്യൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ പി.ആർ സരിഷ്, കെ.സി വിനു എന്നിവരാണ് കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പ്രൊസീക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസീക്യൂഷനെ സഹായിച്ചു.