ചാലിശ്ശേരി: ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ചാലിശ്ശേരിയിലെ യുവാക്കൾക്കായി ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തിൽ നടന്ന ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ,
മുൻപ് രണ്ട് തവണ പാലക്കാട് ജില്ലാ ചെസ് ചാമ്പ്യൻ കൂടിയായ മയിലാടിക്കുന്ന് മേക്കാട്ടുകുളം സജി വിജയിയായി. ചാലിശ്ശേരി മെയിൻറോഡ് പുക്കയിൽ സുഭാഷ് റണ്ണർ അപ്പ് ആയി.
വിജയികൾക്ക് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വിജേഷ് കുട്ടനും സന്നദ്ധ പ്രവർത്തകൻ എൻ. ഐ മൊയതുണ്ണിയും ട്രോഫികൾ വിതരണം ചെയ്തു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ, കെ.ഡി. അഭിലാഷ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങളായ ഷെബീർ മദീന, ഷെമീർ വുഡ് ടെക്, കരീം സഫ തുടങ്ങിയവർ പങ്കെടുത്തു.