"പട്ടാമ്പി പാലത്തിന് മുകളിൽ വെള്ളം കയറി "; പ്രളയകാല വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം.


പട്ടാമ്പി പാലത്തിൻ്റെ മുകളിൽ വെള്ളം കയറി  എന്ന തരത്തിലുള്ള പ്രചാരണമാണ്  ഇന്ന് വൈകുന്നേരം  മുതൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

എന്നാൽ കഴിഞ്ഞ പ്രളയകാല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്. സത്യാവസ്ഥ അറിയാതെ നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

നിജസ്ഥിതി അറിയാൻ വിദേശങ്ങളിൽ നിന്നു പോലും നൂറുകണക്കിന് നാട്ടുകാരാണ് പട്ടാമ്പിയിലെ മാധ്യമ പ്രവർത്തകരെ ഫോണിൽ വിളിക്കുന്നത്.

ഇത്തരം തെറ്റായ പ്രചാരണങ്ങൾക്കെതിരെ വ്യാപകമായ ആക്ഷേപമുയരുന്നുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായവും ശക്തമാണ്.

(ചിത്രം : ഇന്ന് വൈകുന്നേരം 4.30ന് പകർത്തിയത് - സ്വലേ )

Tags

Below Post Ad