എടപ്പാൾ : കേരളാ അറബിക് ടീച്ചേർസ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ അറബി ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് സംഘടിപ്പിച്ച അലിഫ് ടാലന്റ് ടെസ്റ്റിന്റെ എടപ്പാൾ ഉപജില്ലാ തല പരിപാടി എടപ്പാൾ ഉദിനിക്കര എൽ പി സ്കുളിൽ സംഘടിപ്പിച്ചു.
എടപ്പാൾ ഉപജില്ലയിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നായി എൺപതിലധികം വിദ്യാർത്ഥികളാണ് ടെസ്റ്റിൽ പങ്കെടുത്തത്.
വിളയികൾ കൾക്കുള്ള സമ്മാന ദാന ചടങ്ങ് കെ. എ ടിഎഫ് സംസ്ഥാന കൗൺസിലർ കെ.അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ചടങ്ങിന്റ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മി.ഫഹദ് , മുഹമ്മദ് ജലീൽ, കെ. മുഹമ്മദ് ഷരീഫ്, സി.എ.അബ്ദു സലിം . കെ എ അനീസ്, സി കെ സൈനുദ്ദീൻ മാസ്റ്റർ, ഹബീബ് റഹ്മാൻ ടി വി , നൂർജഹാൻ ടീച്ചർ, ഷഹർബാന ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.വിജയി കൾക്ക് സമ്മാനദാനവും നടത്തി.