കൂറ്റനാട് പട്ടാമ്പി റോഡില്‍ വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.


 കുറ്റനാട് പട്ടാമ്പി റോഡിലെ കണിചിറക്കല്‍ മാളിന് സമീപമുളള ഓവ് പാലം തകർന്നത് മൂലം പാതയിലൂടെ വാഹനങ്ങൾക്ക്  ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നത് ഭാഗികമായി പുന:സ്ഥാപിച്ചു.

പട്ടാമ്പിയില്‍ നിന്ന് വരുന്ന വലിയ വാഹനങ്ങൾ വികെ കടവ് തൃത്താലയിൽ വഴി കൂറ്റനാട്ടേക്കും കൂറ്റനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തൃത്താലയിൽ നിന്ന് വി കെ കടവ് വഴി പട്ടാമ്പിയിലേക്കും തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു

Below Post Ad