കുന്നംകുളം പഴുന്നാനയില്‍ ഭാര്യയെ കെട്ടിയിട്ട് ശാരീരകമായി ഉപദ്രവിച്ച ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ഭര്‍ത്താവിന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു.രണ്ടു മക്കളുള്ള യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.
ബിയര്‍ കുപ്പി ഉപയോഗിച്ച് ശരീരത്തിന്‍റെ പല ഭാഗങ്ങളിലും മര്‍ദ്ദിച്ചിരുന്നു. ഭര്‍ത്താവിന്റെ ബന്ധുവായ യുവാവിനോട് ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയമായിരുന്നു കാരണം. ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് യുവതിയെ ബലാല്‍സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു.
രണ്ടു പേരെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെതിരെ ഐ.ടി. ആക്ട് പ്രകാരവും കേസെടുത്തു. യുവതിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ബന്ധുവായ യുവാവിന് ഭര്‍ത്താവ് അയച്ചു കൊടുത്തതിന്റെ പേരിലാണ് ഐ.ടി. ആക്ട് പ്രകാരം കേസെടുത്തത്.
ദമ്പതികള്‍ ആദ്യം താമസിച്ചിരുന്നത് ചെന്നൈയിലായിരുന്നു. ഭര്‍ത്താവിന്റെ വസതിയാണ് കുന്നംകുളം പഴുന്നാനയിലേത്. ഉപദ്രവം നടന്നതെല്ലാം ചെന്നൈയിലെ വീട്ടിലാണെന്നും മൊഴിയിലുണ്ട്. പലതവണ തമിഴ്നാട് പൊലീസിന് പരാതി നല്‍കിയെങ്കിലും യുവതിയ്ക്ക് അനുകൂലമായ നടപടി ഉണ്ടായില്ല.