മാരക മയക്കുമരുന്നുമായി രണ്ട് പേര് പിടിയിൽ | KNews

തൃത്താല : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി  കൂറ്റനാട് കക്കാട്ടിരി സ്വദേശികൾ പിടിയിൽ .കൂറ്റനാട് സ്വദേശി ജംഷീർ (22 ) കക്കാട്ടിരി കോട്ടപ്പാടം സ്വദേശി  അബ്ദുസലീം  (30) എന്നിവരെയാണ്  തൃത്താല എക്സൈസ് സംഘം പിടികൂടിയത് 

തൃത്താല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ  നൗഫലും പാർട്ടിയും പട്രോളിംഗ് നടത്തി വരവേ കൂനംമൂച്ചി പനക്കൽ പള്ളിക്ക് സമീപം വെച്ചാണ് ജംഷീറിനെ പിടികൂടിയത് .തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കക്കാട്ടിരി സ്വദേശി സലീമിനെക്കുറിച്ച് വിവരം ലഭിച്ചത്.

ഇയാളെ മല്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തുന്നതിനിടയിൽ പ്രിവന്റീവ്  ഓഫീസർ ജയദേവനുണ്ണിക്ക് പരിക്കറ്റു.പ്രതികളിൽ നിന്ന്   0.848ഗ്രാം MDMA. പിടിച്ചെടുത്തു. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ N. നൗഫൽ നേതൃത്വം നൽകിയ റൈഡിൽ പ്രിവന്റീവ് ഓഫീസർ E. ജയരാജൻ, ജയദേവനുണ്ണി( P. O. Grade)സിവിൽ എക്‌സൈസ് ഓഫീസർ മാരായ P. S. മനോജ്‌, V. P. മഹേഷ്‌,V. K. ബിജു, വിനു. R.,WCEO. അനിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Below Post Ad