'ഹർ ഘർ തിരംഗ' നാളെ മുതൽ; 20 കോടിയിലധികം വീടുകളിൽ ത്രിവർണ പതാക പാറും

 


ദില്ലി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' നാളെ മുതൽ.

20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.

സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകൾക്ക് മുകളിൽ ഉയർത്താനുള്ള പതാകകൾ നിർമിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ മുഖേന പതാകകൾ വീടുകളിലെത്തും. 30 രൂപയാണ് ഒരു കുട്ടിയിൽ നിന്ന് ഇതിനായി ഈടാക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പതാക വിതരണം ഇന്ന് നടക്കും. 

മൂന്നു ദിവസങ്ങളിലായി ത്രിവര്‍ണപതാക ഉയര്‍ത്തികെട്ടണം

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ദേശീയപതാക ഉയര്‍ത്തുന്നവര്‍ 15നും ഉയര്‍ത്താന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ 14ന് വൈകീട്ട് സൂര്യാസ്തമയത്തിന് മുന്‍പ് ദേശീയപതാക താഴ്ത്തി കെട്ടുകയും പിന്നീട് 15ന് വീണ്ടും ഉയര്‍ത്താമെന്നും എ.ഡി.എം. അറിയിച്ചു. 

ഓഗസ്റ്റ് 13 മുതല്‍ 15 വരെ മൂന്നുദിവസം ജില്ലയിലെ വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്. 15 ന് ദേശീയപതാക ഉയര്‍ത്താന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഈ മൂന്ന് ദിവസവും പതാക താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ല.

Below Post Ad