കപ്പൂർ വട്ടാക്കുന്നിൽ അനധികൃത ചെങ്കൽ ക്വാറി ഖനനം പിടികൂടി


 

കപ്പൂര്‍ വട്ടാക്കുന്നില്‍ അനധികൃത ചെങ്കല്‍ ക്വാറി ഖനനം പിടികൂടി.അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ സംഘം സ്ഥലത്ത് പരിശോധന നടത്തി.

നിയമാനുസൃത രേഖകൾ ഇല്ലാതെ പ്രവർത്തനം നടത്തി വരുന്ന ക്വാറിയിൽ നിന്നും മണ്ണുമാന്തി യന്ത്രം, ടിപ്പർ ലോറി, കട്ടിങ് മെഷീൻ എന്നിവ കസ്റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത വസ്തുക്കൾ കപ്പൂർ വില്ലേജ് ഓഫീസ് പരിസരത്തു സൂക്ഷിച്ചിട്ടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട രേഖകൾ സഹിതം റിപ്പോർട്ട്‌ സമർപ്പിക്കുന്നതിനു കപ്പൂർ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി

Tags

Below Post Ad