ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഫ്രിജ്; ഒഴിവായത് വൻ ദുരന്തം


 

വീട്ടുകാർ ഉറങ്ങിക്കിടക്കെ അടുക്കളയിൽ ഇരുന്ന ഫ്രിജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മലപ്പുറം താനൂരിലാണ് സം‌ഭവം. പുലർച്ചെ മൂന്ന് മണിയോടെയാണ് ഫ്രിഡ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാരനായ അബൂബക്കർ ഹാജി പറയുന്നു.

 വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ പുക ഉയരുന്നതാണ് കണ്ടത്. ഗന്ധവുമുണ്ടായിരുന്നു. ഫ്രിജ് പൂർണമായും കത്തി നശിച്ചത് കൂടാതെ ഒട്ടേറെ വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി.

 വീട്ടുകാർ തന്നെ ഉടൻ തീയണച്ചു. വീട്ടുകാർ യഥാസമയം ഉണർത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.

Tags

Below Post Ad