പറക്കുളം : എല്ലാ വർഷത്തേയും പോലെ, ഈ വർഷവും, ഓഗസ്റ്റ് 15 ന് അയ്യൂബി എഡ്യൂസിറ്റി പ്രൗഢഗംഭീരമായ ഗ്രാൻ്റ് അസംബ്ലി നടത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഇന്ത്യ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷവും അഭിമാനവും വ്യക്തമായി കാണാമായിരുന്നു.
എല്ലാ വിശിഷ്ടാതിഥികളും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നമ്മുടെ ഭൂതകാലത്തെ ഓർമ്മപ്പെടുത്തി.
നമ്മുടെ നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ മനുഷ്യരുടെയും ഓർമ്മകൾ സ്മരിച്ചു കൊണ്ട് ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു