തൃത്താലയിൽ എൽ.ഡി.എഫ് റാലികൾക്ക് തുടക്കമായി

 


തൃത്താല ഏരിയയിലെ എൽ.ഡി.എഫ് പഞ്ചായത്ത് റാലികൾക്ക് വെള്ളിയാഴ്ച‌ മുതൽ തുടക്കമായി

കപ്പൂർ പഞ്ചായത്ത് റാലി വെള്ളിയാഴ്ച വൈകിട്ട് കുമരനെല്ലൂരിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ കൃഷ്ണദാസും തിരുമിറ്റക്കോട് പഞ്ചായത്ത് റാലി കറുകപുത്തൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം.ആർ മുരളിയും ഉദ്ഘാടനം ചെയ്തു

ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആനക്കര പഞ്ചായത്ത് റാലി കുമ്പിടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എം.ആർ മുരളി ഉദ്ഘാടനം ചെയ്യും.

ഞായർ വൈകിട്ട് അഞ്ചിന് ചാലിശ്ശേരി പഞ്ചായത്ത് റാലി മെയിൻ റോഡ് സെൻ്ററിലും തൃത്താല പഞ്ചായത്ത് റാലി തൃത്താല സെന്ററിലും നടക്കും.സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

തിങ്കൾ വൈകിട്ട് അഞ്ചിന് പട്ടിത്തറ പഞ്ചായത്ത് റാലി ആലൂർ സെന്ററിലും നാഗലശ്ശേരി പഞ്ചായത്ത് റാലി കൂറ്റനാട് സെന്ററിലും നടക്കും. സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും


Tags

Below Post Ad