പട്ടാമ്പി : കിണറ്റിൽ വീണ് മരിച്ച നിലയിൽ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി.പട്ടാമ്പി ആർ.എസ് റോഡ് ജംഗ്ഷനിൽ ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ് ശാഖ നടത്തുന്ന കെ.എസ്. സുബ്രഹ്മണ്യൻ (കെ.എസ്. മുരളി ) യാണ് മരിച്ചത്. മുരളിയെ ഇന്നലെ ഉച്ചയ്ക്ക് കാണാതാവുകയായിരുന്നു.
ബാംഗ്ലൂരിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന മകൻ വിഷ്ണു സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വൈദ്യശാലയുടെ പിൻഭാഗത്തെ കിണറിൽ ഇന്ന് രാവിലെ ജഡം കണ്ടെത്തുകയായിരുന്നു.
പട്ടാമ്പി പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും സാമൂഹ്യ പ്രവർത്തക ദേവികയും സ്ഥലത്തെത്തി ജഡം പുറത്തെടുത്ത് ഗവ: താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലക്കാട് ജില്ലാ ഓട്ടിസം ക്ലബിൻ്റെ ഭാരവാഹിയാണ് മുരളി.ഭാര്യ: പുഷ്പ. മക്കൾ: വിഗ്നേഷ്, വിഷ്ണു.
