മലയാളത്തിന്റെ ഐക്കോണിക് കഥാപാത്രങ്ങളെ അവതരിപ്പിച്ച ദാസനും വിജയനും വീണ്ടും ഒരു വേദിയിലെത്തിയിയത് ആരാധകരും ആഘോഷമാക്കിയിരിക്കുകയാണ്.
വേദിയിലെത്തുന്ന ശ്രീനിവാസനെ മോഹൻലാൽ ആശ്ലേഷിക്കുന്നതും ചുബനം നൽകുന്നതുമായ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഉദയൻ എടപ്പാൾ വരച്ച നാടോടിക്കാറ്റിലെ ദാസനും വിജയനും അറബിവേഷം ധരിച്ച ചിത്രവും വൈറൽ.
'ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് ദാസാ - ഇത് എത്രതവണ എത്രയെത്ര മലയാളികള്‍ പറഞ്ഞിട്ടുണ്ടാകും. മലയാള സിനിമയിലെ ഏറ്റവും പ്രശസ്‍തരായ കൂട്ടുകാരാണ് 'നാടോടിക്കാറ്റിലെ' 'ദാസനും' 'വിജയനും'. ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത 'നാടോടിക്കാറ്റി'ന്റെ തുടക്കത്തില്‍ കൂട്ടുകാര്‍ക്ക് പട്ടിണിയുടെ കാലമായിരുന്നു. ബീകോം ഫസ്റ്റ് ക്ലാസുകാരനായ 'രാംദാസന്‍' എന്ന 'ദാസനും' പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന് പറയുന്ന 'വിജയനും' ആദ്യം ശിപായിപ്പണിയായിരുന്നു. ഇവരുടെ കയ്യിലിരിപ്പുകൊണ്ട് ആ പണിയും പോകുന്നുണ്ട്. പിന്നീട് പശുവിനെ വളര്‍ത്തിയും പച്ചക്കറി കച്ചവടം നടത്തിയൊക്കെ ജീവിതം തള്ളിനീക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവരുടെ സൗഹൃദത്തിന്റെ ആഴം കാണം. സിനിമയിറങ്ങിയ കാലത്തെ, സുഹൃത്തുക്കളുടെ എല്ലാ മാനറിസങ്ങളും 'ദാസനി'ലും 'വിജയനി'ലും പ്രത്യക്ഷത്തില്‍ തന്നെ പ്രകടമായിരുന്നു.
താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെതായി പുറത്തിറങ്ങിയ പ്രെമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറെ നാളുകള്‍ ആശുപത്രിയില്‍ തന്നെയായിരുന്നു ശ്രീനിവാസന്‍. ഇപ്പോഴിതാ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടന്‍ ഒരു പൊതു വേദിയില്‍ കൂടി എത്തിയിരിക്കുകയാണ്.
എന്തായാലും പൂര്‍ണ്ണ ആരോഗ്യവാനായി ശ്രീനിവാസനെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരും അറിയിച്ചു. എന്തായാലും ഈ പരിപാടി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദാസനും വിജയനും വീണ്ടും; ഉദയൻ എടപ്പാളിൻ്റെ ചിത്രം വൈറൽ
ഓഗസ്റ്റ് 09, 2022