കുറ്റിപ്പുറം : മുഹറം അവധിക്ക് നാട്ടിലേക്ക് പോയ കുറ്റിപ്പുറം ദർസ് വിദ്യാർത്ഥി വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.
മുന്നിയൂർ പാറക്കടവ് കല്ലുപറമ്പൻ അബ്ദുൽ ലത്തീഫിൻ്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. വിടിനടുത്തുള്ള പട്ടിശ്ശേരി വയലിലാണ് സംഭവം.
ഉച്ചക്ക് മുന്ന് മണിക്ക് വയലിലേക്ക് പോയ കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിൽ വയലിൽ ചെരിപ്പുകൾ കാണുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ വയലിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മാതാവ് :സുമയ്യ സഹോദരിമാർ : ഹന്ന, അഫിയ, ഫാത്തിമ സുഹ്റ, ആമിന
മുഹറം അവധിക്ക് നാട്ടിലേക്ക് പോയ ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.
ഓഗസ്റ്റ് 09, 2022
Tags