ആനക്കര:കനത്ത മഴ മൂലം നീലിയാട് ആനക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ വാഹന ഗതാഗതത്തിനു തടസ്സം നേരിടാൻ ഇടയുള്ളതുകൊണ്ട് ഇന്ന് (2/8/22) പോട്ടൂർ മോഡേൺ സ്കൂളിലെ എല്ലാ ക്ലാസ്സുകളും അവധി ആയിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ശക്തമായ മഴ കാരണം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ സ്കൂൾ വാഹനങ്ങൾക്ക് പല ഭാഗത്തുനിന്നും കുട്ടികളെ എടുക്കാൻ കഴിയാത്തതിനാൽ ഇന്ന് ദാറുൽ ഹിദായ സ്കൂളിന് അവധിയായിരിക്കുമെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു