പാലക്കാട്‌ പത്ത് കോടിയുടെ ലഹരിമരുന്ന് പിടികൂടി


പാലക്കാട്‌ പത്തുകോടി വില മതിക്കുന്ന അഞ്ചു കിലോ ഹാഷിഷ്‌ ഓയിലുമായി രണ്ടുപേരെ ആർപിഎഫ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഒലവക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ  പരിശോധനയിലാണ്‌ ഇടുക്കി സ്വദേശികളിൽ നിന്ന്‌ ലഹരി പിടികൂടിയത്‌.

അടുത്ത കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന്‌ ആർപിഎഫ്‌ അറിയിച്ചു

 ഇടുക്കി സ്വദേശിയും കണ്ണൂരിലെ സ്ഥിര താമസക്കാരനുമായ അനീഷ് കുര്യൻ, കണ്ണൂർ സ്വദേശി ആൽവിൻ ഏലിയാസ് എന്നിവരാണ് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിൽ ആർപിഎഫും എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. 

വിമാന മാർഗം വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് ആർപിഎഫ് അറിയിച്ചു.


Below Post Ad