പട്ടിത്തറ കരണപ്ര മിനി സ്റ്റേഡിയം നവീകരിക്കും : എം.ബി. രാജേഷ്
ഓഗസ്റ്റ് 11, 2022
തൃത്താല നിയോജകമണ്ഡലത്തിലെ പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കരണപ്ര മിനി സ്റ്റേഡിയം, സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് കേരള നിയമസഭാ സ്പീക്കര്‍
എം.ബി. രാജേഷ് അറിയിച്ചു. ഇതുസംബന്ധിച്ച് കായികവകുപ്പിന്റെ ഉത്തരവിറങ്ങി.
കായികവകുപ്പ് അനുവദിക്കുന്ന തുകയും എം എല്‍ എ ആസ്തിവികസനഫണ്ടില്‍നിന്നുള്ള തുകയും ഉപയോഗിച്ചാണ് കളിക്കളം നവീകരിക്കുക.
ഇതിൻ്റെ വിശദമായ പദ്ധതി രേഖ ഉടൻ തയ്യാറാക്കും.
തൃത്താലമണ്ഡലത്തിലെ കായിക വികസനത്തിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഇതുമാറുമെന്ന് സ്പീക്കര്‍ അറിയിച്ചു.
Tags