സർക്കാർ ആശുപത്രികളിലേക്ക് താത്കാലിക നിയമനം


പാലക്കാട് : ഇ-ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. 

ഡിപ്ലോമ, ബി.എസ്.സി., ബി.ടെക്, എം.സി.എ. (ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 10,000 രൂപ. മുന്‍ പരിചയം നിര്‍ബന്ധമില്ല. 

ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഈമെയില്‍: ehealthpalakkad@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745799948 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Below Post Ad