തിരുമിറ്റക്കോട് : തോട്ടം തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അകിലാണം കുണ്ടിൽ മണികണ്ഠൻ (അയ്യപ്പൻ)(52) ആണ് ഞായറാഴ്ച പുലർച്ചെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചാലിശ്ശേരി പോലീസ് സംഘം സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകി . ഭാര്യ സിനി, മക്കൾ സുജന, നിധിൻ.