കുറ്റിപ്പുറം മഞ്ചാടി വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയതു.
പട്ടാമ്പി കാരക്കാട് കൊണ്ടൂർക്കര കുന്ദംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്.ഇയാൾ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച നടന്ന അപകടത്തിൽ ഇന്നോവ സ്കൂട്ടറിൽ ഇടിച്ച് തിരൂർ വൈലത്തൂർ കരിങ്കപ്പാറ എസ്റ്റേറ്റ് പടി സ്വദേശി അബ്ദുൽ കാദർ (49) മരിക്കുകയും കൂടെ യാത്ര ചെയ്തിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുക്കുകയും ചെയ്തിരുന്നു.
സ്കൂട്ടറിൻ്റെ പിന്നിലിരുന്ന അബ്ദുൽ കാദറിൻ്റെ ഭാര്യ ഇന്നോവ ഇടിച്ചതിനെ തുടർന്ന്ത്ത പത്തടി ഉയരത്തിൽ തെറിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി.