പട്ടാമ്പിയിൽ യുവാവ് ഷോക്കേറ്റ്  മരിച്ചു | KNews


 

പട്ടാമ്പി : മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻ ഫാദിൽ (19) വീട്ടിൽ  ഷോക്കേറ്റ്  മരിച്ചു.

ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ്‌ ഇസ്തിരി ഇടുന്നതിനിടെ ഷോക്കടിച്ച് തെറിച്ചു വീണപ്പോൾ തല അടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ച  മൃതദേഹം പോസ്റ്റുമാർട്ട നടപടികൾക്ക്  ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.



Below Post Ad