വൃദ്ധസദനം സന്ദർശിച്ച് അൻസാർ  വിദ്യാർത്ഥികളുടെ വേറിട്ട മാതൃക



പെരുമ്പിലാവ് : പാഠ്യ പദ്ധതിയുടെ ഭാഗമായി കുരുന്നു  വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി അറിവിനൊപ്പം തിരിച്ചറിവും എന്ന സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് പെരുമ്പിലാവ്  അൻസാർ സ്ക്കൂൾ വിദ്യാർത്ഥികൾ ചിറമനേങ്ങാട്ടെ  എന്റെ വീട് കനിവ് എന്ന വൃദ്ധ സദനം സന്ദർശിച്ചു കൊണ്ട് വേറിട്ട മാതൃകയായി.


കനിവിലെ അന്തേവാസികൾക്കൊപ്പം
ആടിയും പാടിയും കുശലന്വേഷണങ്ങൾ നടത്തിയും വിദ്യാർത്ഥികൾ അവരെ സന്തോഷിപ്പിച്ചു. വിദ്യാർത്ഥികൾ അന്തേവാസികൾക്ക്  ശീതള പാനീയവും മധുര പലഹാരങ്ങളും വിതരണം ചെയ്തു മടങ്ങി.

ജൂനിയർ പ്രിൻസിപ്പൽ സെലീന ഖാദർ, കെ.എം. റയ്ഹാനത്ത് ,  കെ.പി. ജസീന , പി. ഫസീല എന്നിവർ സന്നിഹിതരായിരുന്നു..

Tags

Below Post Ad