കേരള നിയമസഭയുടെ 23 ആം സ്പീക്കർ സ്ഥാനത്തു നിന്ന് എം.ബി രാജേഷ് നാളെ രാജിവയ്ക്കും. തുടർന്ന് ചൊവ്വാഴ്ച മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം.ബി രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളായിരിക്കും ലഭിക്കുക.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് എം.ബി രാജേഷ് എത്തുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ തല്‍സ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.