തൃത്താല: പരുതൂർ പഞ്ചായത്തിലെ നാനാർചിക്കുളം സ്വദേശി ആദിൽ മുസ്തഫ തന്റെ സ്വപ്ന സാഫല്യത്തിലേക്കുള്ള യാത്രയിലാണ്.
ഫ്രാൻസിൽ നിന്നും ബെൽജിയം വഴി ലണ്ടനിലേക്ക് 700 കിലോമീറ്റർ സൈക്കിളിൽ യാത്ര പുറപ്പെട്ടു കഴിഞ്ഞു.
നടന്നും സൈക്കിളിലും ബൈക്കിലും ലോകത്തെ കാണാനുള്ള യുവതലമുറയിലേക്ക് പരുതൂരിന്റെ പ്രതിനിധിയായി ഇനി ആദിലും അറിയപ്പെടും
ലണ്ടനിൽ വിദ്യാർത്ഥിയായ ആദിലിന്റെ യാത്രക്ക് പരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് എ പി എം സക്കറിയ എല്ലാ ഭാവുകങ്ങളും നേർന്നു.
ഫ്രാൻസിൽ നിന്നും ലണ്ടനിലേക്ക് സൈക്കിൾ യാത്രയുമായി പരുതൂർ സ്വദേശി ആദിൽ
സെപ്റ്റംബർ 02, 2022