കൂറ്റനാട് : വട്ടേനാട് ഗവ:ഹൈസ്കൂൾ 70-71 എസ് എസ് എൽ സി ബാച്ചിലെ സഹപാഠികൾ അര നൂറ്റാണ്ടിന് ശേഷം അതേ സ്കൂളിൽ സംഗമിച്ച് ചരിത്രം കുറിച്ചു.
അൻപത് കൊല്ലത്തിനു ശേഷം ആദ്യമായി കാണുവാൻ കുടുംബത്തോടൊപ്പമാണ് പലരും എത്തിയത്. സ്കൂൾ ചരിത്രത്തിൽ അപൂർവമാണ് ഇങ്ങനെയൊരു സുവർണ്ണ സമാഗമം എന്ന് സംഘാടകർ അറിയിച്ചു.
ഇഹലോകവാസം വെടിഞ്ഞ സഹപാഠികളുടേയും ഗുരുജനങ്ങളുടേയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സംഗമം ആരംഭിച്ചത്.അന്നത്തെ ക്ലാസ്സ് ടീച്ചർ ടി പി ശങ്കുണ്ണി നായർ മാസ്റ്റർ, രാധ ടീച്ചർ എന്നിവരെ ആദരിച്ചു.
സി. കെ രവീന്ദ്രനാഥൻ, എം. ദേവദാസ്, ഷെയ്ക് അബ്ദുള്ള, പി. പി. സരസ്വതി, വി. വി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കുടുംബ വിശേഷങ്ങളും സൗഹൃദവും പങ്ക് വെച്ചു.ടി എം നാരായണൻ, അബ്ദുൽ ബഷീർ, കാസിം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
അൻപത് കൊല്ലങ്ങൾക്ക് ശേഷം കലാലയ മുറ്റത്ത് ഒത്ത് ചേർന്നൊരു അപൂർവ്വ സംഗമം
സെപ്റ്റംബർ 07, 2022
Tags