ചാലിശ്ശേരി: ചുമർചിത്ര കലാകാരൻ മണികണ്ഠൻ പുന്നക്കലിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ പ്രവീൺ കെ ജെ സ്നേഹാദരങ്ങൾ നൽകി ആദരിച്ചു
വ്യത്യസ്തമായ നിരീക്ഷണങ്ങളിലൂടെ തന്റെ ചിത്രകലയെ സമീപിക്കുന്ന മണികണ്ഠൻ പുന്നക്കൽ ചുമർചിത്ര രചനയിലും മ്യൂറൽ റിലീഫിലും തന്റേതായ ശൈലിയിലൂടെ ഒരു നവീന കലാസരണിക്കു പ്രചാരം നൽകിയ വ്യക്തി കൂടിയാണ്
അദ്ദേഹത്തിന്റെ പ്രധാന രചനകൾ:
വൈക്കം മഹാദേവക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ,പാലക്കാട് ഒ വി വിജയൻ സ്മാരക കവാടം,ആസാമിലെ സെക്രട്ടറിയേറ്റ് കവാടം അതിനുപരി ഇറ്റലി കേന്ദ്രീകരിച്ച് ചിത്രപ്രദർശനവും നടത്തിയിട്ടുണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലും അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്.