എടപ്പാൾ - പൊന്നാനി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം .
കോഴിക്കോടു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരൂര്‍ ചമ്രവട്ടം പാലം വഴിയോ, വളാഞ്ചേരി- തിരുവേഗപ്പുറ -വെള്ളിയാങ്കല്ല് -തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു.
രണ്ടാഴ്ച്ച മുന്‍പ് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ് കമാനത്തിന്റെ ബീമുകൾ തകര്‍ന്നത്.
ആറുവരിപ്പാതാ നിര്‍മ്മാണ കരാര്‍ കമ്പനിയുടെ മണ്ണുമാന്ത്രി യന്ത്രമാണ് ബീമില്‍ തട്ടിയത്.പുനര്‍ നിര്‍മ്മാണം നടത്തുന്നത് ഇതെ കരാര്‍ കമ്പനി തന്നെയാണ്.